വീടും പുരയിടവും സർക്കാരിന് എഴുതി നൽകി; കമലാസനൻ മാസ്റ്റർക്ക് ആരദം അർപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ച് മന്ത്രി ആർ. ബിന്ദു
മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്കായി വീടും പുരയിടവും സർക്കാരിന് എഴുതി നൽകി പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിച്ച കമലാസനൻ മാസ്റ്റർക്ക് ആരദം അർപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ച് മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. ഈയടുത്ത ദിവസമാണ് പുനരധിവാസ ഗ്രാമം പദ്ധതിക്ക് നേരിൽച്ചെന്ന് തുടക്കം കുറിച്ചതെന്നും എന്നാൽ ആ ചടങ്ങിൽവെച്ച് കമലാസനൻ മാസ്റ്റർക്ക് ആദരമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറയുന്നു. ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ വീട്ടിൽച്ചെന്ന് അദ്ദേഹത്തെ വന്ദിക്കാൻ തീരുമാനിച്ചതായിരുന്നു. അതും സാധിക്കാതെ പോയെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.