അർജുൻ ആയങ്കിക്കും ഷാഫിക്കും സിം കാർഡ് എടുത്തു നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ
കരിപ്പൂർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയ പാനൂർ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്.
സക്കീനയെന്ന സ്ത്രീയുടെ മകനാണ് അജ്മൽ. സ്വർണക്കടത്തിന് അർജുൻ ആയങ്കിയും കൂട്ടരും ഉപയോഗിച്ചിരുന്നത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. പിന്നാലെയാണ് ഇവരുടെ മകൻ അജ്മലിനെയും ആഷിഖിനെയും കസ്റ്റഡിയിൽ എടുത്തത്.