അർജുൻ ആയങ്കിക്ക് കാർ എടുത്തു നൽകിയ സജേഷിനെതിരെ സിപിഐഎം നടപടി; പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഷൻ
സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിക്ക് കാർ എടുത്ത് നൽകിയ സജേഷിനെതിരെ നടപടിയുമായി സിപിഐഎമ്മും. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. സിപിഐഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്
നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു. സജേഷിന് ജാഗ്രത കുറവുണ്ടായി എന്നാണ് പാർട്ടി പറയുന്നത്. പാർട്ടിയെ മറയാക്കി ക്വട്ടേഷന് നേതൃത്വം നൽകുന്ന മുഴുവൻ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ ക്വട്ടേഷൻ നേതാക്കളെ സഹായിക്കുന്ന പാർട്ടി പ്രവർത്തകരോ നേതാക്കളോ ഉണ്ടെങ്കിൽ അവരോട് പിന്തിരിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം അനുസരിച്ചില്ലെങ്കിൽ ഇത്തരക്കാരെ പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്.