അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണം; കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു. ആയങ്കിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടിൽ നടത്തിയ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചത്. റെയ്ഡിൽ അർജുൻ ആയങ്കിയുടെ ഭാര്യയുടെ ഡയറി കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് നിർണായക വിവരം ലഭിച്ചതായാണ് കസ്റ്റംസ് പറയുന്നത്.