ആലപ്പുഴയിൽ യുവതിയെ കാമുകനും മറ്റൊരു കാമുകിയും ചേർന്ന് കൊന്ന് കായലിൽ തള്ളി
ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യാണ് കൊല്ലപ്പെട്ടത്. അനിതയെ കാമുകനായ പ്രബീഷും ഇയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നു
പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാട്ടുകാർ ആറ്റിൽ പൊങ്ങിയ മൃതദേഹം കണ്ടത്. അനിതയുടെ സഹോദരനാണ് ഞായറാഴ്ച മൃതദേഹം തിരിച്ചറിഞ്ഞത്. പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന് ഭർത്താവായ അനീഷുമായി അകന്നു കഴിയുകയായിരുന്നു അനിത.