ബേപ്പൂരിൽ നിന്നുപോയ ബോട്ട് മംഗലാപുരത്ത് കപ്പലുമായി കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, പത്ത് പേരെ കാണാതായി
മംഗലാപുരത്ത് പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ബേപ്പൂരിൽ നിന്ന് പോയ റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു
ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും മറ്റുള്ളവർ ബംഗാൾ സ്വദേശികളുമാണ്.