മംഗലാപുരം തീരത്തെ ബോട്ടപകടം; മരണസംഖ്യ മൂന്നായി; ഒമ്പത് പേർക്കായി തെരച്ചിൽ തുടരുന്നു
മംഗലാപുരം തീരത്തിനടുത്ത് മത്സ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 9 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്
മംഗലാപുരം തീരത്ത് നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വെച്ചാണ് ബോട്ട് കപ്പലിൽ ഇടിച്ചത്. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നു.
പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേർ അപകടത്തിൽ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒമ്പത് പേർക്കുള്ള തെരച്ചിൽ തുടരുകയാണ്.