ബേപ്പൂരിൽ നിന്നുപോയ ബോട്ട് മംഗലാപുരം തീരത്ത് കണ്ടെത്തി; എല്ലാവരും സുരക്ഷിതർ
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടൽക്ഷോഭത്തിൽ കുടുങ്ങിയ ബോട്ട് കണ്ടെത്തി. അജ്മീർ ഷാ എന്ന ബോട്ടാണ് മംഗലാപുരം തീരത്ത് നിന്ന് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്നുവരെല്ലാം സുരക്ഷിതരാണെന്ന് ബേപ്പൂർ നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ് അറിയിച്ചു.
ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാസ് പറഞ്ഞു. കാലാവസ്ഥ അനൂകൂലമായാൽ കരപറ്റുമെന്നാണ് പോലീസ് അറിയിച്ചതെന്നും എംഎൽഎ പറഞ്ഞു
മെയ് അഞ്ചിനാണ് ബോട്ട് മത്സ്യബന്ധനത്തിനായി പോയത്. 15 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.