കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ്; രണ്ട് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംഗ് എന്ന പരാതിയിൽ രണ്ട് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കൊല്ലം സ്വദേശി ജിതിൻ ജോയിയുടെ പരാതിയിലാണ് രണ്ട് പേരെ സസ്‌പെൻഡ് ചെയ്തത്. സീനിയർ വിദ്യാർഥികൾ ജോലി ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി
റാഗിംഗിന് ഇരയായ ഒന്നാം വർഷ പി ജി വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനം അവസാനിപ്പിച്ചിരുന്നു. വിദ്യാർഥി നിലവിൽ തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ ചേർന്ന് പഠനം തുടരുകയാണ്.
റാഗിംഗിന് ഇരയായ ഒന്നാം വർഷ പി ജി വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനം അവസാനിപ്പിച്ചിരുന്നു. വിദ്യാർഥി നിലവിൽ തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ ചേർന്ന് പഠനം തുടരുകയാണ്.