അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം കത്തിച്ചു കൊന്നു
അസമിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കത്തിച്ചു കൊന്നു. ദീബ്രുഗഢിലെ റോമോരിയയിലാണ് സംഭവം. സുനിൽ തന്തിയെന്ന 35കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കുത്തേറ്റ് ധലാജൻ ടീ എസ്റ്റേറ്റിലെ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്കു
ട്ടിയുടെ മൃതദേഹം കണ്ടതിന് പിന്നാലെ തടിച്ചുകൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി മർദിക്കുകയായിരുന്നു. അവശനായ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സ്ഥലത്ത് സിആർപിഎഫിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ സർക്കാർ നിയന്ത്രണ വിധേയമാക്കിയത്.