ഐശ്വര്യം കളയരുതെന്ന് കെ മുരളീധരൻ; ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കും
സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വൈകുന്നതിൽ നീരസം പ്രകടമാക്കി കെ മുരളീധരൻ. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം എന്തു പറഞ്ഞാലും താൻ അനുസരിക്കും
മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കും. ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കും. അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളി പറഞ്ഞു
നേമത്തേക്ക് വലിയ നേതാക്കൾ വേണമെന്നില്ല. കോൺഗ്രസിന് ജയിക്കാവുന്ന മണ്ഡളമാണ്. ആദ്യം ഒച്ചയും പ്രകടനവുമൊക്കെ സ്വാഭാവികമാണ്. വട്ടിയൂർക്കാവിൽ താൻ 2011ൽ എത്തിയപ്പോഴും പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നു.
പിസി ചാക്കോ പോയത് നഷ്ടമാണ്. പി സി ചാക്കോ എടുത്തു ചാടി തീരുമാനമെടുക്കേണ്ടതില്ലായിരുന്നുവെന്നും മുരളി പറഞ്ഞു