കോന്നിയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുൻ ലോക്കൽ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക സൂചന.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി എട്ടാം വാർഡിലെ സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ അടക്കമുള്ള നേതാക്കളാണെന്ന തരത്തിൽ ഏരിയ കമ്മിറ്റിയിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു.