കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം; കൊടുവള്ളിയിൽ മത്സരിക്കില്ല
കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കില്ല. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഫൈസലിനോട് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ നിർദേശിച്ചത്
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കോഴിക്കോട് ജില്ലാ നേതൃത്വം ഫൈസലുമായി ബന്ധപ്പെട്ടത്. എന്നാൽ താൻ സ്വയം പിൻമാറിയതാണെന്നാണ് ഫൈസൽ പറയുന്നത്. കൊടുവള്ളി 15ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു ഫൈസൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്
സ്വർണക്കടത്ത് കേസിൽ പേര് പരാമർശിക്കപ്പെട്ട ഫൈസലിനെ മത്സരിപ്പിക്കുന്നതിൽ വിവാദമുയർന്നിരുന്നു. ഇതോടെയാണ് സിപിഎം ഫൈസലിനെ തള്ളിയത്. കാരാട്ട് ഫൈസലിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഇന്നലെ പറഞ്ഞിരുന്നു.