Saturday, October 19, 2024
Kerala

മൂന്നാറിലെ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്തി, ആളെ കണ്ടെത്താനായില്ല

മൂന്നാറിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്തി. വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ആൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്നാണ് സംശയം. പ്രതികൂലമായ
കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വടകരയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി. ​ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പുളിയന്മല കമ്പം അന്തർ സംസ്ഥാനപാതയിൽ തൊഴിലാളി വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണിട്ടുണ്ട്.

Leave a Reply

Your email address will not be published.