കസ്റ്റംസ് നിയമ ലംഘനം: ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു
കസ്റ്റംസ് നിയമങ്ങൾ ലംഘിച്ചതിന് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കിംഗ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ വാച്ചുകൾ ഇന്ത്യയിലെത്തിച്ചതിനും കസ്റ്റംസ് തീരുവ നൽകാത്തതിനുമാണ് കേസ്. 6.83 ലക്ഷം രൂപ പിഴയടച്ച് ശേഷമാണ് സംഘത്തെ വിട്ടയച്ചു.
ഷാരൂഖ് ഖാൻ ടീമിനൊപ്പം ഷാർജയിൽ നിന്ന് മടങ്ങുകയായിരുന്നു. സ്വകാര്യ ജെറ്റിലാണ് താരം മുംബൈയിലെത്തിയത്. ഖാനും അദ്ദേഹത്തോടൊപ്പമുള്ളവരും ടെർമിനലിൽ നിന്ന് പുറപ്പെടുമ്പോൾ ബാഗേജിൽ നിന്ന് ആഡംബര വാച്ചുകൾ കണ്ടെത്തി. 18 ലക്ഷം രൂപ വിലമതിക്കുന്ന ആറ് വിലകൂടിയ വാച്ചുകളുടെ പാക്കേജിംഗും താരത്തിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗേജിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖാനെയും അദ്ദേഹത്തിന്റെ മാനേജരേയും വിമാനത്താവളത്തിൽ നിന്ന് മടങ്ങാൻ അനുവദിച്ചു. എന്നാൽ അംഗരക്ഷകൻ ഉൾപ്പെടെയുള്ള പരിവാരത്തിലെ ചില അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി രാത്രി മുഴുവൻ കസ്റ്റഡിയിലെടുത്തു. ദുബായിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ എത്തിയതായിരുന്നു അദ്ദേഹം.