കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. പാർലമെന്ററി സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് നൽകും
കേരളത്തിൽ നിന്നുള്ള എംപിമാരാണ് ഇക്കാര്യം ഉന്നയിച്ചത്. കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങൾ നിർത്തിവെച്ചതിനെ സംബന്ധിച്ചായിരുന്നു ചോദ്യം. പൈലറ്റുമാരുടെ കത്തിനെക്കുറിച്ചുള്ള റിപ്പോർട്ടും എംപിമാർ ചൂണ്ടിക്കാട്ടി. അതേസമയം പൈലറ്റുമാരെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്ന് ഡിജിസിഎ അറിയിച്ചു
ലാൻഡിംഗ് പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് ഡിജിസിഎ അരുൺകുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ പൈലറ്റുമാരുടെ സംഘടന പ്രതിഷേദം ഉന്നയിക്കുകയും ചെയ്തു.