Wednesday, January 8, 2025
Kerala

മണ്ണിടിച്ചിൽ; വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നതിനുള്ള നടപടികൾ വീണ്ടും വൈകും

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നതിനുള്ള നടപടികൾ വീണ്ടും വൈകും. നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന എയർസ്ട്രിപ്പിന്റെ റൺവേയോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീണു. അമ്പതടിയോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞിരിക്കുന്നത്.

സംസ്ഥാന സർക്കാർ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയർ സ്ട്രിപ്പ്. എൻ.സി.സി. കേഡറ്റകുകൾക്ക് ചെറു വിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. പദ്ധതി ഏറക്കൊറോ പൂർത്തിയാകാറായ സമയത്താണ് റൺവേയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞത്. റൺവേയുടെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കൽ നടത്തിയിരുന്നങ്കിലും വിജയകരമായിരുന്നില്ല. റൺവേയുടെ ചേർന്നുള്ള മൺ തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവർത്തികൾ നടത്തുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ എന്നാണ് ആരോപണം.

റൺവയോട് ചേർന്ന് ശക്തമായ ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും മണ്ണിടിയാൻ കാരണമായേക്കും. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ സർക്കാർ ഇനിയും കോടികൾ കണ്ടെത്തേണ്ട സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *