സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ഗ്യാരന്റി; മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. DLP BOARD, റണ്ണിംഗ് കോൺട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്.
പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആൻറ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിൻറനൻസ് (ഓപിബിആർസി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും. ഓപിബിആർസി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകൾ 7 വർഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവർ ആയിരിക്കും. പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ പ്രവൃത്തിയും ഇവർ നിർവ്വഹിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.