Saturday, January 4, 2025
Kerala

പുതുപള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി

പുതുപള്ളിയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി. സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.

അതേസമയം, ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായി സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാക്കുമെന്നും പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിനെതിരായ രാഷ്ട്രീയ വിഷയങ്ങൾ സജീവ ചർച്ചയാക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് ഇത് മൂന്നാം അങ്കമാണ്. രാഷ്ട്രീയ വിഷയങ്ങളും വികസന പ്രശ്‌നങ്ങളുമാണ് എൽഡിഎഫ് പ്രചാരണ ആയുധമക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുന്നതിനാൽ കോൺഗ്രസ് സഹതാപ തരംഗത്തെ ആശ്രയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന വിഷയങ്ങളും തദ്ദേശസ്ഥാപനങ്ങളിലെ നേട്ടത്തിന്റെ കണക്കും ആത്മവിശ്വാസമാക്കിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്.

Leave a Reply

Your email address will not be published. Required fields are marked *