ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേപത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായില്‍ എന്‍ജിനീയറായ മൃദുല്‍ മോഹനാണ് ഭര്‍ത്താവ്. ഇരുവരും വിവാഹശേഷം ഷാര്‍ജയില്‍ താമസിച്ചുവരികയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.