രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ്; മൂന്നിലൊന്നും കേരളത്തിൽ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 724 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,08,74,376 ആയി ഉയർന്നു
39,649 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 4,50,899 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,00,14,713 പേർ രോഗമുക്തരായി. 4,08,764 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിലൊന്നും കേരളത്തിലാണ്. അതേസമയം രാജ്യത്ത് 37.73 കോടി പേർക്ക് ഇതിനോടകം കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു