കൊവിഡ് വ്യാപനം: ഉത്തർ പ്രദേശിൽ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി
ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ കാലാവധി നീട്ടി. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗൺ ഏർപ്പടുത്തിയിരുന്നത്.
കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നത് തടയാൻ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഏപ്രിൽ 27 ന് അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 26,847 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേർ മരിച്ചു