വാച്ച് ടവറിൽ കയറി സെൽഫി എടുക്കുന്നിനിടെ ജയ്പൂരിൽ ആറ് പേർ മിന്നലേറ്റ് മരിച്ചു
വാച്ച് ടവറിൽ കയറി സെൽഫിയെടുക്കുന്നതിനിടെ ജയ്പൂരിൽ ആറ് പേർ മിന്നലേറ്റ് മരിച്ചു. ജയ്പൂർ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിൽ വെച്ചാണ് ഇവർക്ക് മിന്നലേറ്റത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇടിമിന്നൽ വീഴുന്ന സമയത്ത് നിരവധി പേർ വാച്ച് ടവറിലുണ്ടായിരുന്നു. പ്രാണരക്ഷാർഥം വാച്ച് ടവറിൽ നിന്ന് താഴേക്ക് ചാടി കാടിനുള്ളിൽ വീണ 29 പേരെ കാണാതായി. മരിച്ചവർക്ക് രാജസ്ഥാൻ സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.