കൊച്ചി ഫ്‌ളാറ്റ് പീഡനം: മാർട്ടിൻ ജോസഫിനെ ചോദ്യം ചെയ്യുന്നു, സാമ്പത്തിക സ്രോതസ്സുകളും അന്വേഷിക്കും
കൊച്ചിയിൽ ഫ്‌ളാറ്റിലെ മുറിയിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി മാർട്ടിൻ ജോസഫിനെ ചോദ്യം ചെയ്യുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ വെച്ചാണ് മാർട്ടിൻ ജോസഫിനെ പിടികൂടിയത്. മാർട്ടിന്റെ സാമ്പത്തിക സ്രോതസ്സുകൾ കൂടി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു
കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ 22 ദിവസം ഫ്‌ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം താമസം തുടങ്ങിയത്. ഫെബ്രുവരി മുതലാണ് മാർട്ടിൻ യുവതിയെ പീഡിപ്പിക്കാൻ ആരംഭിച്ചത്
ശരീരമാകസലം പൊള്ളിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ഇയാൾ ചെയ്തിരുന്നു. ഒടുവിൽ മാർച്ചിലാണ് മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയോടിയതും പോലീസിൽ പരാതി നൽകിയതും.