Thursday, October 17, 2024
Kerala

മരം കൊള്ള സിപിഐ നേതാക്കൾ അറിഞ്ഞു കൊണ്ട് നടന്നതാണെന്ന് കെ സുരേന്ദ്രൻ

 

മുട്ടിൽ മരം കൊള്ള സിപിഐ നേതാക്കൾ അറിഞ്ഞു കൊണ്ട് നടന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. സിപിഐയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ നേതൃത്വമാണ് വനം കൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രൻ ആരോപിച്ചു

മരം കൊള്ളയിൽ പഴയ വനം മന്ത്രിയോ അദ്ദേഹത്തിന്റെ പാർട്ടിയോ മിണ്ടാതിരിക്കുന്നത് എന്താണ്. കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്. പരിസ്ഥിതിവാദി എന്ന് പറയുന്ന ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്. എന്തുകൊണ്ടാണ് കൈയിലുണ്ടായിരുന്ന വനംവകുപ്പ് ഒരു ചർച്ചയുമില്ലാതെ കാനം രാജേന്ദ്രൻ വിട്ടു കൊടുത്തത്. എല്ലാം പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

കർഷകരെ സഹായിക്കാനെടുത്ത തീരുമാനമാണെങ്കിൽ പിന്നെന്തിനാണ് മൂന്ന് മാസം കഴിഞ്ഞ് ഒഴിവാക്കിയത്. ലോക്ക് ഡൗൺ കാലത്ത് ഒരു പച്ചക്കറി വാങ്ങാൻ പോലും സത്യവാങ്മൂലം ഹാജരാക്കേണ്ട സമയത്ത് ഇത്രയും ഭീകരമായ നിലയിൽ മരം കടത്തിയത് എങ്ങനെയാണ്. 25 ലക്ഷം കൈക്കൂലി നൽകിയാണ് മരങ്ങൾ പെരുമ്പാവൂരിൽ വരെ കടത്തിയതെന്ന് കേസിലെ പ്രധാന കുറ്റവാളി പറയുന്നു. എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

 

Leave a Reply

Your email address will not be published.