ആംബുലൻസിന് നേരെയും കൊള്ള സംഘങ്ങളുടെ ആക്രമണം: ആംബുലൻസ് ഡ്രൈവറും സഹായിയുമായ മെഡിക്കൽ സ്റ്റാഫും രക്ഷപ്പെട്ടത് മനസ്സാന്നിധ്യം കൊണ്ട്.
സുൽത്താൻബത്തേരി: ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരി വിനായക ഹോസ്പിറ്റലിൽ രോഗിയെ കൊണ്ട് ഇറക്കി തിരികെ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബാംഗ്ലൂർ കെഎംസിസിയുടെ ആംബുലൻസിന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത് സുൽത്താൻബത്തേരി ബംഗളൂരു ദേശീയപാതയിൽ നെഞ്ചങ്കോട് വച്ചാണ് സംഭവം. അമിതവേഗതയിൽ ആംബുലൻസിനെ മറികടന്ന് വന്ന കാർ ആംബുലൻസിനെ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന രണ്ടുപേർ പുറത്തിറങ്ങി ഡ്രൈവർ ഹനീഫ യോട് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ തന്റെ സന്ദർഭോചിതമായ മനസാന്നിധ്യം കൊണ്ട് ഹനീഫ അവർ അറിയാതെ തന്നെ തന്റെ മൊബൈലിൽ പോലീസ് എമർജൻസി നമ്പറിൽ ബന്ധപ്പെടുകയും ലൊക്കേഷൻ അയച്ചു കൊടുക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഉടൻതന്നെ പോലീസ് വാഹനം കുതിച്ചു എത്തുകയും പോലീസ് വാഹനം വരുന്നത് കണ്ടു അക്രമിസംഘം ഓടി രക്ഷപ്പെടുകയും ചെയ്തു.. കുറച്ചു സമയം കൊണ്ട് തങ്ങൾവല്ലാതെ ഭയപ്പെട്ടു പോയെന്ന് ഡ്രൈവർ ഹനീഫയും മെഡിക്കൽ സ്റ്റാഫ് കൊല്ലം സ്വദേശി മനോജും പോലീസിനെ അറിയിച്ചു..
വയനാട് ബാംഗ്ലൂർ ദേശീയപാതയിൽ ആംബുലൻസുകൾക്ക് പോലും യാതൊരുവിധ സുരക്ഷയും ഇല്ലാതായിരിക്കുകയാണ് എന്ന് വയനാട് ജില്ല മുസ്ലിംലീഗ് എമർജൻസി സർവീസ് ടീം(MEST) കോഡിനേറ്റർ നാസർ കാപ്പാടൻ ആരോപിച്ചു.