ഈ വര്‍ഷവും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അവസരം
റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.
ആകെ 60,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിരിക്കുനന്ത്. രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ച 18-നും 65-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഹജ്ജിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവും.