Wednesday, April 9, 2025
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം; സിപിഐ തന്നെയാണ് മുന്നണിയിലെ രണ്ടാം കക്ഷി

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളികളെ അതിജീവിക്കാൻ എൽ ഡി എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും.

എൽ ഡി എഫിൽ സിപിഐ രണ്ടാംകക്ഷിയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ആണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണം ആര് അയച്ചു, ആര് സ്വീകരിച്ചു എന്നൊക്കെ അന്വേഷിക്കണം. അത് പക്ഷേ നടക്കുന്നില്ല. സ്വർണക്കടത്തുമായി സർക്കാരിന് ബന്ധമുണ്ടെന്ന രീതിയിൽ പുകമറ സൃഷ്ടിക്കാനാണ് നീക്കം. കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ ആരും എതിരല്ലെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *