സീറ്റ് കിട്ടാനല്ല സമരം ചെയ്യുന്നതെന്ന് ശോഭാ സുരേന്ദ്രൻ; മത്സരിക്കില്ലെന്ന കാര്യം അറിയില്ലെന്ന് സുരേന്ദ്രൻ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന കാര്യം താൻ അറിഞ്ഞില്ല. എല്ലാ തീരുമാനമങ്ങളും എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്
അവർ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കേ അറിയൂ. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പ്രതികരിക്കേണ്ടതില്ല. എന്താണ് അവർ പറഞ്ഞതെന്ന് നോക്കാം. തത്കാലം പാർട്ടിക്കുള്ളിലെ കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിനില്ല. മത്സരിക്കുന്ന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്
പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 48 മണിക്കൂർ ഉപവാസം ഇരിക്കുകയാണ് ശോഭ. സീറ്റ് കിട്ടാനാണ് സമര പന്തലിലേക്ക് വന്നതെന്ന് ചിലർ പറയുന്നത് കേട്ടു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുമ്പേ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതാണ് എന്നായിരുന്നു ശോഭാ സുരേന്ദ്രൻ വാക്കുകൾ