ഐസ്‌ക്രീമിൽ മക്കൾക്ക് വിഷം ചേർത്ത് നൽകി യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ഇളയ കുട്ടി മരിച്ചു
കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തിൽ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ.
ഇളയ കുട്ടി അൻസീലയാണ്(രണ്ടര വയസ്് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സ്വപ്‌ന അനീഷ്, മൂത്ത കുട്ടി (13) എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പയ്യാവൂർ ടൗണിൽ ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ് സ്വപ്‌ന. ഭർത്താവ് അനീഷ് ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.