മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു
രണ്ട് പെൺമക്കൾക്ക് ഐസ്‌ക്രീമിൽ എലിവിഷം കലർത്തി നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പയ്യാവൂരിൽ പൊന്നും പറമ്പിൽ സ്വപ്ന അനീഷ് ആണ് മരിച്ചത്. ഇവരുടെ ഇളയകുട്ടി അൻസില (3) നേരത്തെ തന്നെ മരിച്ചിരുന്നു. 13 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഓഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്ന പെൺമക്കളായ ആൻസീനയ്ക്കും അൻസിലയ്ക്കും ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്കു ശ്രമിച്ചത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. . കുഞ്ഞിന്റെ വൃക്കയുടെ പ്രവർത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പയ്യാവൂർ ടൗണിൽ അക്കൂസ് കളക്ഷൻ എന്ന ടെക്സ്‌റ്റൈൽസ് സ്ഥാപനം നടത്തി വരികയായിരുന്ന സ്വപ്ന. ഇവരുടെ ഭർത്താവ് ഇസ്രായേലിലാണ്.