കേരളം വില കൊടുത്തുവാങ്ങിയ കൊവാക്‌സിന്റെ ആദ്യ ബാച്ച് എത്തി
സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങുന്ന കൊവാക്‌സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി. 1,37,580 ഡോസ് വാക്‌സിനാണ് എത്തിയത്. ഇവ ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി വിവിധ ജില്ലകളിലേക്ക് കൈമാറും. 25 ലക്ഷം ഡോസ് കൊവാക്‌സിനാണ് കേരളം ഓർഡർ നൽകിയിരിക്കുന്നത്
ബാക്കിയുള്ള ഡോസുകൾ എത്താൻ വൈകിയേക്കുമെന്നാണ് വിവരം. മരുന്ന് നിർമാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല. പതിനെട്ട് സംസ്ഥാനങ്ങളുടെ പുതിയ പട്ടികയാണ് പുറത്തുവിട്ടത്.