Saturday, October 19, 2024
Kerala

സംസ്ഥാനം പണം മുടക്കി വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

 

സംസ്ഥാനം പണം മുടക്കി നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഒരു കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങുന്നത്. ഇതിൽ മൂന്നര ലക്ഷം ഡോലാണ് ഇന്നെത്തുന്നത്

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്താണ് വാക്‌സിൻ എത്തുന്നത്. ഗുരുതര രോഗികൾക്കും പൊതുപ്രവർത്തനത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യഘട്ടത്തിൽ പരിഗണന. 75 ലക്ഷം കൊവിഷീൽഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് സംസ്ഥാനം വില നൽകി വാങ്ങാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.