മൻസൂർ വധക്കേസ് പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയത്; ആരോപണവുമായി സുധാകരൻ
മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ മറ്റ് പ്രതികൾ ചേർന്ന് കെട്ടിത്തൂക്കിയതാണെന്ന് സുധാകരൻ ആരോപിച്ചു.
വളയത്ത് ഒരു സിപിഎമ്മുകാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരായ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതേ തുടർന്ന് രതീഷിനെ മറ്റുള്ളവർ ആക്രമിക്കുകയായിരുന്നു
ബോധം കെട്ട രതീഷിനെ കെട്ടിത്തൂക്കി. നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നത്. പനോളി വത്സൻ എന്ന നേതാവാണ് മൻസൂർ വധം ആസൂത്രണം ചെയ്തതെന്നും സുധാകരൻ ആരോപിച്ചു.