Saturday, October 19, 2024
Kerala

മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടത്. പയിമ്പ്ര അമ്പലക്കുളത്തിലായിരുന്നു മൃതദേഹം.

ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ദേശസാത്കൃത ബാങ്കിൽ മുക്കുപണ്ടം വെച്ച് 1.6 കോടി രൂപയാണ് തട്ടിയെടുത്തത്. കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.