കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം സ്വത്ത് എങ്ങനെ ലഭിച്ചുവെന്ന് സുധാകരൻ
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ. ലൈഫ് പദ്ധതിയിലെ കോഴയായി സ്വപ്‌നക്ക് നൽകിയ ഐ ഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യക്ക് ലഭിച്ചുവെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ
മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസ്സിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരൻ ചോദിച്ചു. വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണ്. വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും സുധാകരൻ പറഞ്ഞു
പിണറായിക്കെതിരെയും ഇ പി ജയരാജനെതിരെയും ഇന്നല്ലെങ്കിൽ നാളെ ആരോപണം ഉയരും. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇവരുടെയെല്ലാം അവിഹിത സമ്പാദ്യത്തെ കുറിച്ചുള്ള അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.