കൊട്ടിയൂർ വനമേഖലയിൽ മാവോയിസ്റ്റ് സംഘം; ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും
കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മേലെ പാൽചുരത്തിന് സമീപത്തുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്നുപോകുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടത്. ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്
മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. നേരത്തെ ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം. സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി ഇവിടെ താമസിക്കുന്ന എം സണ്ണി, എം സി അശോകൻ എന്നിവർ വിവരം നൽകിയിരുന്നു
ഇവരുടെ വീടുകളിലെത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.