വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി; അരിയും സാധനങ്ങളും വാങ്ങി മടങ്ങി
വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പേര്യ ചോയിമൂല കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിൽ മൊബൈൽ ചാർജ് ചെയ്യുന്നതിനായി ഇവർ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു
അരിയും സാധനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോളനിവാസികൾ തലപ്പുഴ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തി.