കാശ്മീരിലെ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. പുൽവാമ, ഗൻഡേർവാൽ, ഹഡ്വാര എന്നിവിടങ്ങളിലുൾപ്പെടെയായിരുന്നു ഏറ്റുമുട്ടൽ. സംഭവങ്ങളിൽ നാല് ഭീകരരെ സൈന്യം വകവരുത്തിയതായും, ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മിർ പൊലീസ് ഇൻസ്പെക്ടർ ജനറൽ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ജയ്ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകരാണ് അക്രമണം അഴിച്ചുവിട്ടതെന്ന് കശ്മീർ പൊലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട ജെയ്‌ഷെ പ്രവർത്തകൻ പാക്കിസ്ഥാൻ സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു. നെച്ഹാമ, രാജ്വർ, ഹദ്വാര എന്നിവിടങ്ങളിലും ഏറ്റുമുട്ടൽ നടന്നു. മേഖലകളിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.