ഗാന്ധി കുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കില്ല; നേതൃമാറ്റം അനിവാര്യമെന്ന് ജി23
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കൾ. ഗാന്ധി കുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ തീരുമാനിച്ചു.
ജി 23യിലെ കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപേന്ദ്ര ഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാം നബി ആസാദിന്റെ വീട്ടിൽ ഒത്തുകൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം പിൻമാറണമെന്നും ജി 23 നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാർജുന ഖാർഗെയെ പാർലമെന്ററി പാർട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്റെ ആലോചന
എന്നാൽ ഈ ഫോർമുല അംഗീകരിക്കേണ്ടെന്ന് ഗ്രൂപ്പ് 23 നേതാക്കൾ തീരുമാനിച്ചു. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണമെന്ന് ഇവർ പറയുന്നു.