മൂന്ന് പുരുഷൻമാരും അവരുടെ കുടുംബാംഗങ്ങളുമാണ് തന്നെ നിരന്തരം അധിക്ഷേപിക്കുന്നത്: സ്വപ്ന
സ്വർണക്കടത്ത് കേസിൽ താൻ പ്രതിസ്ഥാനത്ത് വന്നതോടെ മൂന്ന് പുരുഷൻമാരും അവരുടെ കുടുംബാംഗങ്ങളുമാണ് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതെന്ന് സ്വപ്‌ന സുരേഷ്. തന്റെ ഭർത്താവ്, സരിത്ത്, എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്‌നയുടെ ആരോപണം.
വിവാദം വന്നതോടെ ഭർത്താവ് തന്നെ ഉപേക്ഷിച്ച് പോയി. ഭർത്താവും സരിത്തിന്റെ കുടുംബവും ശിവശങ്കരും ചേർന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ പറയുകയാണ്. യുഎഇ കോൺസുലേറ്റിലെ ബന്ധം വെച്ചാണ് ശിവശങ്കറെ പരിചയപ്പെട്ടത്. പിന്നെ കുടുംബത്തിന്റെ ഭാഗമായി. തന്റെ ജീവിതത്തിൽ ശിവശങ്കർ അറിയാതെ ഒന്നും നടന്നിട്ടില്ല
ഭർത്താവ് തന്നെ ഇപ്പോൾ ആക്ഷേപിക്കുകയാണ്. ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാൻ ജോലിക്ക് പോയാണ് ഭർത്താവിനെയും മക്കളെയും നോക്കിയത്. ശിവശങ്കർ തന്ന സ്‌പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയരുതെന്നും സ്വപ്‌ന പറഞ്ഞു