Saturday, January 4, 2025
Kerala

സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതി; ശബരിമലയിൽ കൂടുതൽ ഇളവുകൾ

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.

പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു.

പമ്പാ സ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതിയുണ്ട്. എന്നാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *