പള്ളിയോടത്തിൽ കയറിയുള്ള ഫോട്ടോഷൂട്ട്; യുവതിയും സഹായിയും അറസ്റ്റിൽ
ആറൻമുളയിൽ പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയും സഹായിയും അറസ്റ്റിൽ. തൃശ്ശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോ, ഇവരുടെ സഹായി പത്തനംതിട്ട പുലിയൂർ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മൊഴിയെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
പള്ളിയോ സംരക്ഷണ സംഘം നൽകിയ പരാതിയിലാണ് നടപടി. സ്ത്രീകൾ പള്ളിയോടത്തിൽ കയറാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. ഫോട്ടോഷൂട്ട് നടത്തിയ സമയത്ത് ഷൂസ് ധരിച്ചാണ് നിമിഷ പള്ളിയോടത്തിൽ കയറിയത്.