ചാലക്കുടിയിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ
തൃശ്ശൂർ ചാലക്കുടിയിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയുടെ കുട്ടികളും ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നു. കുട്ടികളാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചത്. ഇവരെ അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സജിത്തിന്റെയും അനിതയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.