പള്ളിയോടത്തിൽ ഷൂസിട്ട് കയറി ഫോട്ടോ ഷൂട്ട്; യുവതിക്കെതിരെ കേസെടുത്തു
ആറൻമുളയിൽ പള്ളിയോടത്തിൽ ഷൂസിട്ട് കയറിയ യുവതിക്കെതിരെ കേസെടുത്തു. തൃശ്ശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്‌ക്കെതിരെയാണ് കേസ്. പള്ളിയോട സേവാസംഘം നൽകിയ പരാതിയിലാണ് നടപടി. ബിജെപിയും സംഭവത്തിൽ പരാതി നൽകിയിരുന്നു
വ്രതശുദ്ധിയോടു കൂടി മാത്രമാണ് പള്ളിയോടത്തിൽ കയറേണ്ടതെന്നും സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നുമാണ് സേവാസംഘം പറയുന്നത്. കൂടാതെ പാദരക്ഷകളും ഉപയോഗിക്കാറില്ല. പള്ളിയോടങ്ങൾ സൂക്ഷിക്കുന്നത് നദീതീരത്ത് ചേർന്ന പള്ളിയോടപ്പുരകളിലാണ്. ഇവിടെ പോലും പാദരക്ഷകൾ ആരും ഉപയോഗിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.