സ്‌കൂൾ ഡ്രൈവറുടെ ആത്മഹത്യ: ശ്രീകുമാറിന്റെ കുടുംബത്തിന് മാനേജ്‌മെന്റ് 15 ലക്ഷം രൂപ നൽകും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് സ്‌കൂൾ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രായശ്ചിത്ത നടപടിയുമായി സ്‌കൂൾ മാനേജ്‌മെന്റ്. ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകും. ഭാര്യക്ക് ജോലി നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു
സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ശ്രീകുമാറിന്റെ കുടുംബത്തിന് പതിനായിരം രൂ വീതം പെൻഷൻ നൽകും. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു
ഇന്ന് രാവിലെയാണ് കരിയകം ചെമ്പക സ്‌കൂളിന് പുറത്ത് ഓട്ടോറിക്ഷയിൽ ഇരുന്ന് ശ്രീകുമാർ തീ കൊളുത്തി മരിച്ചത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മാനസിക പ്രയാസത്തെ തുടർന്നായിരുന്നു ആത്മഹത്യ.