മാനന്തവാടിയിലെ ക്ഷീരോല്‍പാദകര്‍ക്ക് അധിക വിലയായി 26.51 ലക്ഷം രൂപ നല്‍കും
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘം. 2020 മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ പ്രകാരവും ജൂലായ് മാസത്തില്‍ മില്‍മ അനുവദിച്ച തുകയും കൂട്ടിച്ചേര്‍ത്ത് 26,51,598 രൂപ
സംഘം നല്‍കും. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോക്ഡൗണ്‍ നിമിത്തം പ്രയാസമനുഭവിച്ച കര്‍ഷകര്‍ക്ക് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 17,86,365 രൂപ സംഘം നല്‍കിയിരുന്നു.
കോവിഡ് സമാശ്വാസപദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ആനുല്യവും സംഘത്തിലെ ആയിരത്തിലധികം വരുന്ന കര്‍ഷകര്‍ക്കായി ലഭ്യമാക്കുന്നു. ചാക്കൊന്നിന് 400 രൂപ സബ്സിഡി പ്രകാരം 3200 ചാക്ക് കാലിത്തീറ്റയും സംഘം ഈ ഓണക്കാലത്ത് വിതരണം നടത്തും.