Sunday, January 5, 2025
Kerala

വിവാദ സിലബസ്: കണ്ണൂർ വിസിയോട് വിശദീകരണം ചോദിച്ചതായി മന്ത്രി ആർ ബിന്ദു

 

കണ്ണൂർ സർവകലാശാലാ സിലബസ് വിവാദത്തിൽ വി സിയോട് വിശദീകരണം ചോദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഷയത്തിൽ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകരിക്കും. വർഗീയ ഉള്ളടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ലഭിച്ച ശേഷം അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു

അതേസമയം കോളജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനമുണ്ടാക്കും. കോളജുകളിൽ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണം. വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കണം.

വിദ്യാർഥികൾക്കോ അധ്യാപകർക്കോ കൊവിഡ് വന്നാൽ സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈൻ ചെയ്യും. പോലീസും ആരോഗ്യ ഉന്നത വിദ്യാഭ്യാസ തദ്ദേശ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കും. ക്ലാസുകൾ സംബന്ധിച്ച് അതാത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാം. സെൽഫ് ഫിനാൻസ് കോളജുകളിൽ ക്ലാസുകൾ ആരംഭിച്ചാൽ ഫീസുകൾ അടക്കണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *