വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും; കിരണിനെതിരെ ഒമ്പത് വകുപ്പുകൾ
വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്നാണ് ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തത്. സംഭവം നടന്നത് 90 ദിവസം പൂർത്തിയാകുന്നതിന് മുമ്പേയാണ് കുറ്റപത്രം നൽകുന്നത്. ഇതോടെ പ്രതി കിരൺകുമാറിന് സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത അടയും
മോട്ടോൾ വാഹനവകുപ്പ് മുൻ ജീവനക്കാരനായ കിരൺകുമാറാണ് കേസിലെ പ്രതി. ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകൾ കിരണിനെതിരെ ചുമത്തിയിട്ടുണ്ട്. 102 പേരാണ് സാക്ഷിപട്ടികയിലുള്ളത്. കിരൺകുമാർ നിലവിൽ ജയിലിലാണ്
മരിക്കുന്നതിന് മുമ്പ് വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ തന്നെയാണ് കുറ്റപത്രത്തിൽ കിരണിനെതിരായ മുഖ്യ തെളിവാകുന്നത്. വിസ്മ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന സാഹചര്യ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നാൽപതിലധികം സാക്ഷികൾ കുറ്റപത്രത്തിലുണ്ട്.