തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും; നിർണായക സർവകക്ഷി യോഗം നാളെ നടക്കും
സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട്
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനോട് സർക്കാർ ആദ്യ ഘട്ടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അയഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവെക്കുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽഡിഎഫ് നിലപാട്
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ ഈ ആവശ്യത്തോട് പ്രതിപക്ഷത്തിന്റെ സഹകരണം എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയണം. നാളെ ചേരുമെന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനവുമുണ്ടാകും.